Kerala
പന്നിയിടിച്ച് സ്‌കൂട്ടര്‍ അപകടം; ചികിത്സയിലുള്ള യാത്രികന്‍ മരിച്ചു
വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം
കോഴിക്കോട് | പന്നിയിടിച്ച് സ്‌കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി നൗഷാദ് ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി എളക്കൂര്‍ നിരന്നപറമ്പില്‍ വെച്ചായിരുന്നു അപകടം. ഐ എന്‍ ടി യു സി വണ്ടൂര്‍ മണ്ഡലം പ്രസിഡന്റ് കൂടിയായിരുന്നു നൗഷാദ്. അപകടമുണ്ടാകുമ്പോള്‍ പത്ത് വയസ്സുകാരനായ മകനും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. പരുക്കേറ്റ മകന്‍ ചികിത്സയില്‍ തുടരുകയാണ്.
---- facebook comment plugin here -----