Kerala
പാലക്കാട് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്
പോക്കറ്റ് റോഡില്‍ നിന്നും വന്ന സ്‌കൂട്ടറും കാറും കൂട്ടിയിടിക്കുകയായിരുന്നു.

പാലക്കാട്|പാലക്കാട് മൈലാംപാടത്ത് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം. രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്. രാവിലെ 9 മണിക്ക് മൈലാംപാടം പള്ളിക്കുന്നിലാണ് അപകടമുണ്ടായത്. പോക്കറ്റ് റോഡില്‍ നിന്നും വന്ന സ്‌കൂട്ടറും കാറും കൂട്ടിയിടിക്കുകയായിരുന്നു.
ബൈക്ക് യാത്രക്കാരായ മൈലാപാടം പള്ളിക്കുന്നിലെ കല്ലേംകുന്നന്‍ സുബൈര്‍ (60), പള്ളിക്കുന്ന് മരക്കാംതൊടി മുഹമ്മദ് കുട്ടി (58) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവര്‍ക്കും തലയ്ക്കാണ് പരുക്കേറ്റത്. മുഹമ്മദ് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----