Connect with us

Kerala

സ്‌കൂട്ടര്‍ ഡിവൈഡറിലേക്ക് ഇടിച്ച് കയറി അപകടം; യുവാവ് മരിച്ചു, മക്കള്‍ക്ക് പരുക്ക്

കെ പി റോഡില്‍ അടൂര്‍ കരുവാറ്റ ജങ്ഷനിലുള്ള സിഗ്നലിനു സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് 12നായിരുന്നു അപകടം

Published

|

Last Updated

അടൂര്‍  | ഡിവൈഡറിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ യാത്രികന്‍ മരിച്ചു. ഒപ്പം സഞ്ചരിച്ച രണ്ടു മക്കള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. അടൂര്‍ പറന്തല്‍ ഇടക്കോട് ജീസസ് വില്ലയില്‍ തോമസ് ബെന്നി(45) ആണ് മരിച്ചത്. ആറും മൂന്നും വയസുള്ള മക്കളായ സേറ മേരി തോമസ്, ഏബല്‍ തോമസ് ബെന്നി എന്നിവര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.

കെ പി റോഡില്‍ അടൂര്‍ കരുവാറ്റ ജങ്ഷനിലുള്ള സിഗ്നലിനു സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് 12നായിരുന്നു അപകടം. പറന്തല്‍ ഭാഗത്തു നിന്നും വിദേശത്തു ജോലി ചെയ്യുന്ന കൊട്ടാരക്കര കലയപുരത്തുള്ള ഭാര്യ ബ്ലെസിയുടെ വീട്ടിലേക്ക് പോകും വഴിയാണ് അപകടമുണ്ടായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പരുക്കേറ്റു കിടന്ന തോമസ് ബെന്നിയേയും മക്കളേയും നാട്ടുകാര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തോമസ് ബെന്നി മരിച്ചു. അടൂര്‍ അഗ്നി രക്ഷാ സേനാനിലയത്തിനു സമീപം വഴിയോരത്ത് പഴക്കച്ചവടം നടത്തിവരികയായിരുന്നു ബെന്നി

 

Latest