Kerala
കഠിനംകുളത്ത് കൊല്ലപ്പെട്ട ആതിരയുടെ സ്‌കൂട്ടര്‍ കണ്ടെത്തി; ഇന്‍സ്റ്റാഗ്രാം സുഹൃത്തിനായി അന്വേഷണം ഊര്‍ജിതം
കൊലക്ക് ശേഷം പ്രതി ഈ സ്‌കൂട്ടറിലാണ് രക്ഷപ്പെട്ടത്
തിരുവനന്തപുരം | തിരുവനന്തപുരം കഠിനംകുളം കൊലപാതകക്കേസില്‍ കൊല്ലപ്പെട്ട 30കാരിയായ ആതിരയുടെ സ്‌കൂട്ടര്‍ കണ്ടെത്തി. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്. കൊലക്ക് ശേഷം പ്രതി ഈ സ്‌കൂട്ടറിലാണ് രക്ഷപ്പെട്ടത്. ആതിരയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്താണ് പ്രതിയെന്നാണ് പോലീസ് നിഗമനം. സ്‌കൂട്ടറില്‍ എത്തിയ പ്രതി ട്രെയിനില്‍ രക്ഷപ്പെട്ടെന്നാണ് പോലീസ് കരുതുന്നത്.
ഇയാള്‍ പെരുമാതുറയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട് പോലീസ് കണ്ടെത്തി. നാല് സംഘങ്ങളായി തിരിഞ്ഞാണ് പ്രതിക്കുവേണ്ടിയുള്ള അന്വേഷണം.കഴിഞ്ഞ ദിവസമാണ് ആതിരയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പൂജാരിയായ ആതിരയുടെ ഭര്‍ത്താവ് ക്ഷേത്രത്തില്‍നിന്ന് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആതിരയുടെ സ്‌കൂട്ടറും സംഭവസ്ഥലത്തുനിന്ന് കാണാതായിരുന്നു. ആതിര ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കായിരിക്കുകയാണ്.