wild boar attack
പന്നി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരുക്ക്
ലോട്ടറി കച്ചവടക്കാരനായ രാജീവ് ചൊവാഴ്ച രാത്രി ഒന്‍പതരയോടെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ചന്തുരത്തില്‍ ജങ്ഷന് സമീപമുള്ള റബര്‍ തോട്ടത്തില്‍ നിന്നും പന്നി വാഹനത്തിന് നേരെ പഞ്ഞെത്തി ഇടിക്കുകയായിരുന്നു.
![](https://assets.sirajlive.com/2022/05/rajeev-panni-akramanam-pta-dd-897x538.jpg)
പത്തനംതിട്ട | കോഴഞ്ചേരി നാരങ്ങാനത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറില്‍ പന്നി വന്നിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരുക്കേറ്റു. നാരങ്ങാനം മഠത്തുംപടി കീഴേത്ത് എ കെ രാജീവ് കുമാറിനാണ് (അജയന്‍) പന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ലോട്ടറി കച്ചവടക്കാരനായ രാജീവ് ചൊവാഴ്ച രാത്രി ഒന്‍പതരയോടെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ചന്തുരത്തില്‍ ജങ്ഷന് സമീപമുള്ള റബര്‍ തോട്ടത്തില്‍ നിന്നും പന്നി വാഹനത്തിന് നേരെ പഞ്ഞെത്തി ഇടിക്കുകയായിരുന്നു.
ശരീരമാസകലം പരുക്കേറ്റ ഇയാളെ കോഴഞ്ചേരി ജില്ലാ ആശുപതിയില്‍ എത്തിച്ച് ചികിത്സ നല്‍കി. നാരങ്ങാനത്തും പരിസര പ്രദേശങ്ങളിലും പന്നി ശല്യം വീണ്ടും രൂക്ഷമായിരിക്കുകയാണ്. വ്യാപകമായി കൃഷി നാശവും സംഭവിക്കുന്നതിനാല്‍ പലരും കൃഷി ഉപേക്ഷിക്കുകയാണ്.