Connect with us

Kerala

ടിപ്പര്‍ ലോറി തലയില്‍ കൂടി കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

മണ്ണ് കയറ്റി എത്തിയ ടിപ്പര്‍ സ്‌കൂട്ടറിനെ മറികടക്കവേ ടിപ്പറിന്റെ പിന്‍ ചക്രം സുരേന്ദ്രന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു

Published

|

Last Updated

തിരുവല്ല തിരുവല്ല – കായംകുളം സംസ്ഥാന പാതയിലെ പൊടിയാടിയില്‍ ടിപ്പര്‍ ലോറി തലയില്‍ കൂടി കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. മാന്നാര്‍ ചെന്നിത്തല സന്തോഷ് ഭവനില്‍ സുരേന്ദ്രന്‍( 50) ആണ് മരിച്ചത്. പൊടിയാടി കുടകുത്തി പടിക്ക് സമീപത്തെ കൊടും വളവില്‍ ശനിയാഴിച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. തിരുവല്ല ഭാഗത്ത് നിന്നും പൊടിയാടിയിലേക്ക് മണ്ണ് കയറ്റി എത്തിയ ടിപ്പര്‍ സ്‌കൂട്ടറിനെ മറികടക്കവേ ടിപ്പറിന്റെ പിന്‍ ചക്രം സുരേന്ദ്രന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് ലോറിക്ക് അടിയിലേക്ക് തെറിച്ചു വീണ സുരേന്ദ്രന്റെ തലയില്‍ കൂടി ടിപ്പറിന്റെ പിന്‍ ചക്രം കയറി ഇറങ്ങി.

സംഭവം അറിഞ്ഞ് തിരുവല്ല ഡി വൈ എസ് പി എസ് ആഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി. തിരുവല്ലയില്‍ നിന്നും എത്തിയ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് റോഡ് കഴുകി വൃത്തിയാക്കി. മൃതദേഹം തിരുവല്ല താലൂക് ആശുപത്രിയിലേക്ക് മാറ്റി, ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് ടിപ്പര്‍ ഡ്രൈവര്‍ തിരുവല്ല കാവുംഭാഗം പെരുംതുരുത്തി പന്നിക്കുഴി ചൂരപ്പറമ്പില്‍ രമേശ് കുമാര്‍(45)നെ പുളിക്കീഴ് പോലീസ് ഉടനടി കസ്റ്റഡിയിലെടുത്തു. കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് വൈകിട്ട് 7ന് രേഖപ്പെടുത്തി. തുടര്‍നടപടികള്‍ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി.

 

Latest