Connect with us

First Gear

പുത്തൻ സൗകര്യങ്ങളുമായി വരുന്നു സ്കോർപിയോ N Z8

സൗകര്യവും സുരക്ഷയും ഉറപ്പുവരുത്തി ഉപഭോക്താക്കൾക്ക് കൂടുതൽ പ്രയോജനപരമാക്കുന്ന തരത്തിലാണ് മഹീന്ദ്ര പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്.

Published

|

Last Updated

മുംബൈ | രാജ്യത്തെ എസ് യു വികളിലെ ബിഗ് ഡാഡി എന്ന പേരിൽ അറിയപ്പെടുന്ന വാഹനമാണ് സ്കോർപിയോ എൻ. ഈ വാഹനങ്ങൾക്ക് വിപണിയിൽ ആവശ്യക്കാരും ഏറെയാണ്. ഇപ്പോൾ മാഹീന്ദ്ര ആൻഡ് മാഹീന്ദ്ര സ്കോർപിയോ എൻ Z 8 ശ്രേണിയിൽ പുതിയ ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

സൗകര്യവും സുരക്ഷയും ഉറപ്പുവരുത്തി ഉപഭോക്താക്കൾക്ക് കൂടുതൽ പ്രയോജനപരമാക്കുന്ന തരത്തിലാണ് മഹീന്ദ്ര പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. ഹൈഗ്ലോസ് സെന്റർ കൺസോൾ, വയർലെസ് ചാർജർ എന്നിങ്ങനെ നൂതന സൗകര്യങ്ങളാണ് സെഡ് 8 എസ്, സെഡ് 8 വകഭേദങ്ങളിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

വെന്റിലേറ്റഡ് സീറ്റുകൾ, ഓട്ടോ ഡിമ്മിങ്ങ് ഐ ആർ വി എം, ആക്ടീവ് കൂളിംഗോടു കൂടിയ വയർലെസ് ചാർജർ, ഹൈ ഗ്ലോസ് സെന്റർ കൺസോൾ എന്നീ മാറ്റങ്ങളാണ് സെഡ് 8 എൽ വകഭേദത്തിൽ അനുവദിച്ചിരിക്കുന്നത്. മാത്രമല്ല പുതിയൊരു നിറമെന്ന രീതിയിൽ സെഡ് 8 പ്രീമിയം ശ്രേണിയിൽ മിഡ്നൈറ്റ് ബ്ലാക്ക് നിറവും കമ്പനി ഇറക്കിയിട്ടുണ്ട്.

Latest