Connect with us

National

എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയെ തേള്‍ കുത്തി;ക്ഷമാപണം നടത്തി എയര്‍ലൈന്‍

ഏപ്രില്‍ 23ന് എയര്‍ ഇന്ത്യ നാഗ്പൂര്‍-മുംബൈ ഫ്‌ളൈറ്റിലാണ് സംഭവം നടന്നത്

Published

|

Last Updated

നാഗ്പൂര്‍|മുംബൈ വിമാനത്തില്‍ വച്ച് യാത്രക്കാരിക്ക് തേളിന്റെ കുത്തേറ്റ സംഭവത്തില്‍ ക്ഷമാപണം നടത്തി എയര്‍ ഇന്ത്യ. ശനിയാഴ്ചയാണ് എയര്‍ ഇന്ത്യ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. തേളിന്റെ കുത്തേറ്റ യാത്രക്കാരി സുരക്ഷിതയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഏപ്രില്‍ 23ന് എയര്‍ ഇന്ത്യ നാഗ്പൂര്‍-മുംബൈ ഫ്‌ളൈറ്റിലാണ് സംഭവം നടന്നത്. തേളിന്റെ കുത്തേറ്റ യാത്രക്കാരിയെ ആദ്യം വിമാനത്താവളത്തില്‍ എത്തിച്ചുവെന്നും തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി ചികിത്സ നല്‍കിയെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.

 

---- facebook comment plugin here -----

  -->