Kerala
സ്‌ക്രാപ്പ് തട്ടിപ്പ് കേസ്: ആര്‍ എസ് എസ് മുന്‍ ദേശീയ നേതാവും ഭാര്യയും അറസ്റ്റില്‍
പട്ടാമ്പി ഞാങ്ങാട്ടിരി സ്വദേശി കെ സി കണ്ണന്‍, ഭാര്യ ജീജാ ഭായ് എന്നിവരാണ് അറസ്റ്റിലായത്. അടച്ചുപൂട്ടിയ സ്വകാര്യ ഷുഗര്‍ ഫാക്ടറിയിലെ ആക്രി സാധനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു.

പാലക്കാട് | സ്‌ക്രാപ്പ് തട്ടിപ്പ് കേസില്‍ ആര്‍ എസ് എസ് മുന്‍ ദേശീയ നേതാവും ഭാര്യയും അറസ്റ്റില്‍. പട്ടാമ്പി ഞാങ്ങാട്ടിരി സ്വദേശി കെ സി കണ്ണന്‍, ഭാര്യ ജീജാ ഭായ് എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ചിന്റേതാണ് നടപടി. എ ബി വി പി മുന്‍ ദേശീയ നേതാവാണ് കണ്ണന്‍.
മൂന്നര കോടി തട്ടിയെന്ന ആന്ധ്രാ സ്വദേശി മധുസൂദന റെഡ്ഢിയുടെ പരാതിയിലാണ് അറസ്റ്റ്.
കര്‍ണാടകയിലെ അടച്ചുപൂട്ടിയ സ്വകാര്യ ഷുഗര്‍ ഫാക്ടറിയിലെ ആക്രി സാധനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.
---- facebook comment plugin here -----