Connect with us

kafir screen shot case

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്; യു എ പി എ ചുമത്തി കേസെടുക്കണമെന്ന് വി ഡി സതീശന്‍

മുഖ്യമന്ത്രി ക്രിമിനലുകളെ സംരക്ഷിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം | കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച സംഭവത്തില്‍ യു എ പി എ ചുമത്തി കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
ഭീകര പ്രവര്‍ത്തനത്തിന് തുല്യമായ വിദ്വേഷം പ്രചരണമാണ് നടന്നത്. മുഖ്യമന്ത്രി ക്രിമിനലുകളെ സംരക്ഷിക്കുന്നു. എല്ലാ തെളിവും ഉണ്ടായിട്ടും പോലീസ് ഒന്നും ചെയ്യുന്നില്ല. വിമര്‍ശിച്ചാല്‍ കേസെടുക്കും. വിദ്വേഷം പ്രചരിപ്പിച്ചാല്‍ കേസില്ല. കേരളത്തിന്റെ മതേതര സ്വഭാവത്തിന് കളങ്കമാണെന്നും നിയമപോരാട്ടം തുടരുമെന്നും വിഡി സതീശന്‍ പറഞ്ഞു.

ഹൈക്കോടതി ഇടപെട്ടത് കൊണ്ടാണ് സത്യം പുറത്ത് വന്നത്. പ്രതികളെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ തുടരും. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ പോലീസ് മൊഴിയെടുത്ത ശേഷം വിട്ടയച്ച സി പി എം അനുകൂല സാമൂഹിക മാധ്യമങ്ങളിലെ അഡ്മിന്‍മാരുടെ വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ് പോലീസ്. ചോദ്യം ചെയ്തവരുടെ മേല്‍വിലാസം രേഖപ്പെടുത്താതെയാണ് ഹൈക്കോടതിയിലും പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

പോലീസ് സി പി എമ്മുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്നാരോപിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനാണ് യുഡി എഫ് തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ അടുത്ത തിങ്കളാഴ്ച ആര്‍ എം പിയും യു ഡി എഫും വടകര റൂറല്‍ എസ്പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. ഇതിനു പുറമേ സി പി എമ്മിനെതിരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest