Kerala
തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
കളിയാട്ടം, കര്‍മയോഗി, സമവാക്യം എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ്.

കണ്ണൂര്‍|തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ (62) അന്തരിച്ചു. അസുഖ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. കളിയാട്ടം, കര്‍മയോഗി, സമവാക്യം എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ്.
മുയല്‍ ഗ്രാമം, രവി ഭഗവാന്‍, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികള്‍), ബലന്‍ (സ്മരണകള്‍), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), കാശി (നോവല്‍) എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
സംസ്‌കാരം ഉച്ചയ്ക്ക് രണ്ടിന് കണ്ണൂര്‍ പുല്ലുപ്പി ശ്മശാനത്തില്‍ നടക്കും. നാറാത്ത് സ്വദേശിനിയായ കെ.എന്‍. സൗമ്യയാണ് ഭാര്യ. മകള്‍ ഗായത്രി ബല്‍റാം.
---- facebook comment plugin here -----