Connect with us

National

എസ് ഡി സി അഴിമതി: ചന്ദ്രബാബു നായിഡുവിന് ഇടക്കാല്‍ ജാമ്യം

ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം നല്‍കണമെന്ന നായിഡുവിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

Published

|

Last Updated

ബെംഗളൂരു | സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ ടി ഡി പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം. ആന്ധ്ര ഹൈക്കോടതിയാണ് നാല് ആഴ്ചത്തേക്ക് ജാമ്യം അനുവദിച്ചത്.

തന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം നല്‍കണമെന്ന നായിഡുവിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. സ്ഥിര ജാമ്യം തേടിയുള്ള നായിഡുവിന്റെ അപേക്ഷയില്‍ കോടതി നവംബര്‍ ഒമ്പതിന് വാദം കേള്‍ക്കും.

സെപ്തംബര്‍ ഒമ്പതിനാണ് നായിഡുവിനെ ആന്ധ്ര സി ഐ ഡി അറസ്റ്റ് ചെയ്തത്. അതിനിടെ, നായിഡുവിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. അധികാരത്തിലിരുന്ന കാലത്ത് അനധികൃതമായി മദ്യനിര്‍മാണ കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിച്ചുവെന്ന് ആരോപിച്ചാണ് നായിഡുവിനെ മൂന്നാം പ്രതിയാക്കി കേസെടുത്തത്. അഴിമതി നിരോധന നിയമപ്രകാരം തന്നെയാണ് പുതിയ കേസും എടുത്തിരിക്കുന്നത്.

Latest