Connect with us

Kerala

കോണ്‍ഗ്രസ്സ് വാര്‍ഡില്‍ എസ് ഡി പി ഐയുടെ വിജയം: ഗൗരവമുള്ള വിഷയമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാര്‍ട്ടി വിഷയം പരിശോധിക്കണം

Published

|

Last Updated

പാലക്കാട് | തിരുവനന്തപുരത്തെ പാങ്ങോട് കോണ്‍ഗ്രസ്സ് വാര്‍ഡില്‍ എസ് ഡി പി ഐ വിജയിച്ചത് ഗൗരവമുള്ള വിഷയമാണെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ. പാര്‍ട്ടി വിഷയം പരിശോധിക്കണമെന്നും മതേതര ചേരിയില്‍ ഇല്ലാത്ത ഒരു പാര്‍ട്ടി ജയിക്കുന്നത് ഗൗരവമുള്ള വിഷയം തന്നെയാണെന്നും മാക്കൂട്ടത്തില്‍ പറഞ്ഞു.

ഈ വിജയത്തെ പാലക്കാട് തിരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടാന്‍ സി പി എം ശ്രമിക്കേണ്ട. പാലക്കാട് ജനത ഒന്നാകെയാണ് തന്നെ വിജയിപ്പിച്ചത്. തന്റെ വിജയത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി എസ് ഡി പി ഐയുമായി ചേര്‍ന്ന് പ്രകടനം നടത്തിയിട്ടില്ല. എസ് ഡി പി ഐ പ്രകടനം നടത്തിയത് ക്രമസമാധാന പ്രശ്നമാണെങ്കില്‍ അത് തടയേണ്ടത് പോലീസ് ആണ്. എസ് ഡി പി ഐയെ വിജയിപ്പിക്കേണ്ട ബാധ്യത കോണ്‍ഗ്രസ്സിന് ഇല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ശശി തരൂര്‍ നല്‍കിയ അഭിമുഖത്തിന്റെ പോഡ്കാസ്റ്റ് കേട്ടിട്ടില്ല. തരൂരിനെ കുറിച്ച് തെറ്റായ വാര്‍ത്ത വന്നപ്പോഴാണ് പ്രതികരിച്ചത്. ശശി തരൂര്‍ മറ്റ് രാഷ്ട്രീയ കക്ഷികള്‍ക്കൊപ്പം ചേരും. മറ്റ് ഓപ്ഷനുകള്‍ ഉണ്ട് എന്ന പറഞ്ഞതായുള്ള തെറ്റായ വാര്‍ത്തകള്‍ക്കെതിരെയാണ് ഇന്നലെ പ്രതികരിച്ചത്. പോഡ് കാസ്റ്റ് കേട്ടതിന് ശേഷം വിഷയത്തില്‍ പ്രതികരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

 

Latest