Connect with us

sdpi attack

ഡി വൈ എഫ് ഐ നേതാവിനെ തലക്കടിച്ചുകൊല്ലാന്‍ എസ് ഡി പി ഐ ശ്രമം

മാങ്കാംകുഴി മേഖലാ സെക്രട്ടറി ഷഹനാസിന് (35) നേരെയാണ് അക്രമമുണ്ടായത്

Published

|

Last Updated

മാവേലിക്കര | മാവേലിക്കരയില്‍ ഡി വൈ എഫ് ഐ നേതാവിനെ തലക്കടിച്ച് കൊല്ലാന്‍ ശ്രമം. മാങ്കാംകുഴി മേഖലാ സെക്രട്ടറി ഷഹനാസിന് (35) നേരെയാണ് അക്രമമുണ്ടായത്. വ്യാഴാഴ്ച രാത്രി 8.30ന് വെട്ടിയാര്‍ കിഴക്ക് ജുമാ മസ്ജിദിന് സമീപത്തായിരുന്നു സംഭവം.
കല്ലും ആയുധങ്ങളുമായി എത്തിയ എസ് ഡി പി ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ഷഹനാസ് പറഞ്ഞു. തലക്ക് ഗുരുതര പരിക്കേറ്റ ഷഹനാസിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സി പിഎം മാവേലിക്കര ഏരിയ കമ്മിറ്റിയും ഡി വൈ എഫ് ഐ മാവേലിക്കര ബ്ലോക്ക് കമ്മിറ്റിയും ആവശ്യപ്പെട്ടു.