കുറുംകഥകൾ
കടലും പുഴയും
സന്തോഷത്തോടെ കടൽ പുഴയെ ചേർത്തു പിടിച്ചു. കടലിന്റെ കണ്ണീരുപ്പ് പുഴയറിഞ്ഞു.

മനുഷ്യനെ കണ്ട് പേടിച്ചുവിറച്ച പുഴ ഭൂമിയോട് കേണു.
“എന്നെ രക്ഷിക്കണം.’
“ഞാനോ…?’ ഇടിച്ചു നിരത്തിയ മലമുകളിലേക്ക് കണ്ണ് ചൂണ്ടി ഭൂമി തന്റെ നിസ്സഹായത പ്രകടിപ്പിച്ചു.
“എനിക്കഭയമേകണം’ പുഴ കടലിനോട് തേടി.
“തിരമാലകൾക്കിടയിൽ ഒളിച്ചോളൂ.’
സന്തോഷത്തോടെ കടൽ പുഴയെ ചേർത്തു പിടിച്ചു. കടലിന്റെ കണ്ണീരുപ്പ് പുഴയറിഞ്ഞു.
കടൽ പുഴയെ ഒളിപ്പിക്കാനൊരുങ്ങവേ, തിരമാലകൾക്കിടയിൽ പതുങ്ങിയിരുന്ന ഒരു പ്ലാസ്റ്റിക് കുപ്പി വന്ന് പുഴയെ വിഴുങ്ങി.
---- facebook comment plugin here -----