Kerala
നാളെ നാല് ജില്ലകളില്‍ കടലാക്രമണ സാധ്യത
മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി
തിരുവനന്തപുരം | കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് നാല് ജില്ലകളില്‍ നാളെ കടലാക്രമണ സാധ്യത. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിലാണ് സമുദ്ര സ്ഥിതി പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
നാളെ രാവിലെ 5:30 മുതല്‍ വൈകിട്ട് 5:30 വരെയാണ് ഉയര്‍ന്ന തിരമാലകള്‍ക്കുള്ള സാധ്യതയെന്നും തീരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്്. ഈ സമയത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
---- facebook comment plugin here -----