Kerala
കടല്‍ മണല്‍ ഖനനം: കേന്ദ്രത്തിനെതിരെ തീരദേശ ഹര്‍ത്താല്‍ പൂര്‍ണം
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള തീരദേശ മേഖല നിശ്ചലം

തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാറിന്റെ കടല്‍ മണല്‍ ഖനനത്തിനെതിരെ ആരംഭിച്ച തീരദേശ ഹര്‍ത്താല്‍ പൂര്‍ണം. മത്സ്യത്തൊഴിലാളി കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി 12 മുതല്‍ ആരംഭിച്ച 24 മണിക്കൂര്‍ തീരദേശ ഹര്‍ത്താലില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള തീരദേശ മേഖല നിശ്ചലമാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയില്ല. മത്സ്യബന്ധന തുറമുഖങ്ങളും സ്‌പെഷ്യല്‍ സെന്ററുകളും മത്സ്യ ചന്തകളും പ്രവര്‍ത്തിച്ചില്ല. ലാണ് നടത്തുന്നത്. ഹാര്‍ബര്‍, മാര്‍ക്കറ്റുകള്‍ എന്നിവ പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്.
മത്സ്യവിതരണമേഖലയും പീലിംഗ് അടക്കമുള്ള അനുബന്ധമേഖലകളും ഹര്‍ത്താലില്‍ പങ്കാളികളായി. എല്‍ ഡി എഫിലെയും യു ഡി എഫിലെയും പാര്‍ട്ടികള്‍, ലത്തീന്‍സഭ, ധീവരസഭ, വിവിധ മഹല്ല് ജമാഅത്ത് കമ്മിറ്റികള്‍ എന്നിവയുടെ പിന്തുണയോടെയാണ് ഹര്‍ത്താല്‍ നടക്കുന്നത്.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് തിരുവനന്തപുരത്തെ തീരദേശത്തെ കടകള്‍ അടച്ചിട്ടു. സംസ്ഥാനത്തെ 125 കേന്ദ്രങ്ങളില്‍ തൊഴിലാളികളുടെ പ്രതിഷേധപ്രകടനവും പൊതുസമ്മേളനവും നടന്നു.