Kerala
കടല്‍ മണല്‍ ഖനന നീക്കം: തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി യൂണിയനുകള്‍
ഫെബ്രുവരി 27നാണ് ഹര്‍ത്താല്‍.
തൃശൂര്‍ | കടല്‍ മണല്‍ ഖനനത്തിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശ ഹര്‍ത്താല്‍ നടത്തും. ഫെബ്രുവരി 27നാണ് ഹര്‍ത്താല്‍. ഇന്ന് ചേര്‍ന്ന സംസ്ഥാന ഏകോപന സമിതി യോഗത്തിനു ശേഷമാണ് ഹര്‍ത്താല്‍ പ്രഖ്യാപനമുണ്ടായത്.
കടല്‍ ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ്. ഇത് ഇന്ത്യയിലേയും കേരളത്തിലേയും മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുമെന്ന് ടി എന്‍ പ്രതാപന്‍ പറഞ്ഞു.
ഹര്‍ത്താല്‍ ദിവസം മത്സ്യമാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കില്ല. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യവിതരണക്കാരും മാര്‍ക്കറ്റുകളും ഹര്‍ത്താലുമായി സഹകരിക്കുമെന്നും പ്രതാപന്‍ പറഞ്ഞു. കടല്‍ മണല്‍ ഖനനത്തിന് എത്തുന്നവരെ കായികമായി നേരിടും. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ യൂണിയനുകള്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.