Connect with us

Kozhikode

കടല്‍ കാഴ്ച; മറൈന്‍ വേള്‍ഡ് ടണല്‍ അക്വേറിയം കാണാന്‍ തിരക്കേറുന്നു

ടണല്‍ അക്വേറിയത്തിലേക്കുള്ള പ്രവേശന ഫീസ് അഞ്ചുവയസ് മുതല്‍ 120 രൂപയാണ്.

Published

|

Last Updated

കോഴിക്കോട്|കടലിനടിയിലെ അത്ഭുതക്കാഴ്ചകള്‍ ഇനി സ്വപ്നനഗരിയില്‍ കാണാം. ആഴക്കടലിലെ അത്ഭുത കാഴ്ചകളും അപൂര്‍വയിനം വര്‍ണ്ണ മത്സ്യങ്ങളുടെ വിസ്മയ ലോകവും ഒരുക്കിയിരിക്കുകയാണ് എമറാള്‍ഡ് സ്വപ്നനഗരിയിലെ മറൈന്‍ വേള്‍ഡ് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വോറിയം. അവധിക്കാലത്ത് കടലിന്നടിയിലെ കാഴ്ചകള്‍ കാണാന്‍ കൊച്ചു കുട്ടികളും മുതിര്‍ന്നവരും സ്വപ്ന നഗരിയിലേക്ക് ഒഴുകിയെത്തുകയാണ്.

ഇന്ത്യയില്‍ ആദ്യമായി മത്സ്യകന്യകയെ കാണാന്‍ അവസരമൊരുക്കുന്നതും അണ്ടര്‍ വാട്ടര്‍ അക്വേറിയത്തിന്റെ പ്രത്യേകതയാണ്. ഇരുപത് അടി നീളത്തില്‍ പത്ത് അടി ഉയരത്തിലുള്ള പതിനഞ്ച് ഗ്ലാസ് അക്വേറിയങ്ങളില്‍ കടല്‍കാഴ്ചകള്‍ ആസ്വദിക്കാം. പത്ത് കോടി രൂപ മുതല്‍ മുടക്കില്‍ മറൈന്‍ വേള്‍ഡാണ് അണ്ടര്‍ വാട്ടര്‍ അക്വേറിയം ഒരുക്കിയിരിക്കുന്നത്.

കടലിലെ ചെറിയ മത്സ്യം മുതല്‍ മനുഷ്യനോളം വലുപ്പമുള്ള മത്സ്യങ്ങളുടെ അപൂര്‍വ കടല്‍ക്കാഴ്ചകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. തൊട്ടാല്‍ കറണ്ട് അടിക്കുന്ന മത്സ്യങ്ങള്‍, കൂട്ടമായി മാത്രം സഞ്ചരിക്കുന്ന കൊമ്പന, കടലിലെ ഗ്ലാമര്‍ താരം ബ്ലൂറിംഗ്, ബഫര്‍ ഫിഷ്, സ്‌കൂബ ഡ്രൈവ്, 80 കിലോഭാരം വരുന്ന അരാപൈമ, വെള്ള അലിഗേറ്റര്‍, പത്ത് കിലോ ഭാരം വരുന്ന പിരാന, പലതരത്തിലുള്ള കടലിലെ അപൂര്‍വ്വ ഇനം മത്സ്യങ്ങള്‍ തുടങ്ങി ഒരു ചില്ല്  ജാലകത്തില്‍ മനുഷ്യനും മത്സ്യങ്ങളും ഒരുമിച്ച് കഴിയുന്ന അപൂര്‍വത മറൈന്‍ വേള്‍ഡ് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയത്തിന്റെ മാത്രം പ്രത്യേകതയാണ്.

എക്സിബിഷന്റെ ഭാഗമായി കുട്ടികള്‍ക്കായി ഹൈടെക് അമ്യൂസ്മെന്റ് റൈഡുകളും സ്വാദിഷ്ടമായ ഭക്ഷണ ശാലകളും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ വസ്ത്രവിപണിയും സജ്ജീകരിച്ചിട്ടുണ്ട്. ടണല്‍ അക്വേറിയത്തിലേക്കുള്ള പ്രവേശന ഫീസ് അഞ്ചുവയസ് മുതല്‍ 120 രൂപയാണ്. അവധി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 9 വരെയും മറ്റു ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 9 വരെയുമാണ് പ്രവേശനം.

 

 

 

Latest