Connect with us

Eranakulam

സീ പ്ലെയിൻ പരീക്ഷണ പറക്കൽ: കൊച്ചിയിൽ നാളെയും മറ്റന്നാളും ബോട്ടുകൾക്കും ഡ്രോണുകൾക്കും നിയന്ത്രണം

സീപ്ലെയ്ന്‍ ലാന്‍ഡ് ചെയ്യുന്ന സമയത്തും പരീക്ഷണപ്പറക്കല്‍ നടത്തുന്ന സമയത്തുമാണ് നിയന്ത്രണം

Published

|

Last Updated

കൊച്ചി | സീ പ്ലെയിൻ പരീക്ഷണ പറക്കലിനോടനുബന്ധിച്ച് നാളെയും മറ്റന്നാളും കൊച്ചിയിൽ ബോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നാളെ ഉച്ചയ്ക്ക് ശേഷം 1.30 മുതല്‍ 4.30 വരെയും തിങ്കളാഴ്ച രാവിലെ 9 മുതല്‍ 11 മണി വരെയുമാണ് നിയന്ത്രണം.

സീപ്ലെയ്ന്‍ ലാന്‍ഡ് ചെയ്യുന്ന സമയത്തും പരീക്ഷണപ്പറക്കല്‍ നടത്തുന്ന സമയത്തുമാണ് നിയന്ത്രണം .മത്സ്യബന്ധന ബോട്ടുകള്‍, ടൂറിസ്റ്റ് ബോട്ടുകള്‍, കെഎസ്‌ഐഎന്‍സി ബോട്ട്, വാട്ടര്‍ മെട്രോ, മറ്റ് സ്വകാര്യ ബോട്ടുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം നിയന്ത്രണം ബാധകമാണ്.

മറൈന്‍ ഡ്രൈവ്, ഗോശ്രീ പാലം, ബോള്‍ഗാട്ടി, വല്ലാര്‍പാടം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ടാങ്കര്‍ ബെര്‍ത്ത് മേഖലകളിലാണ് നിയന്ത്രണം. ഈ സമയത്ത് ഡ്രോണ്‍ പറത്തുന്നതും അനുവദിക്കില്ല.

Latest