Connect with us

National

ബിഹാറില്‍ സീറ്റ് ധാരണയായി; ജെ ഡി യുവിന് 16, ബിജെപിക്ക് 17

ലോക് ജനശക്തി പാര്‍ട്ടിക്ക് അഞ്ച് സീറ്റും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്ക് ഒരുസീറ്റും രാഷ്ട്രീയ ലോക്മോര്‍ച്ചയ്ക്ക് ഒരു സീറ്റും നല്‍കും

Published

|

Last Updated

ന്യൂഡല്‍ഹി |  ബിഹാറില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി – ജെഡിയു സീറ്റ് സംബന്ധിച്ച് ധാരണയിലെത്തി. നിതീഷ് കുമാറിന്റെ അടുത്തിടെ എന്‍ ഡി എ പാളയത്തിലെത്തിയ ജെ ഡി യു പതിനാറ് സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ ബിജെപി പതിനേഴ് സീറ്റുകളിലും മത്സരിക്കും. നിതീഷ് കുമാര്‍ ഡല്‍ഹിയില്‍ ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് വിഭജനത്തില്‍ ധാരണയായത്.

അന്തരിച്ച രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് അഞ്ച് സീറ്റും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്ക് ഒരുസീറ്റും രാഷ്ട്രീയ ലോക്മോര്‍ച്ചയ്ക്ക് ഒരു സീറ്റും നല്‍കും. എല്‍ജെപി വൈശാലി, ഹാജിപൂര്‍, സമസ്തിപൂര്‍, കഗാരിയ, ജാമുയി മണ്ഡലങ്ങളില്‍ മത്സരിക്കും. ഗയ സീറ്റ് ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചക്ക് നല്‍കി. കരാകട്ട് സീറ്റില്‍ രാഷ്ട്രീയ ലോക് മോര്‍ച്ചയും മത്സരിക്കും.