Kerala
ഉഭയകക്ഷി ചര്‍ച്ചയില്ലാതെ സീറ്റ് വിഭജനം; ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ തിരിച്ചേല്‍പ്പിക്കാന്‍ ആര്‍ ജെ ഡി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ ജെ ഡിക്ക് സീറ്റ് നിഷേധിച്ചതിലും പാര്‍ട്ടിക്ക് പ്രതിഷേധമുണ്ട്.
തിരുവനന്തപുരം | ഉഭയകക്ഷി ചര്‍ച്ച നടത്താതെ എല്‍ ഡി എഫ് സീറ്റ് വിഭജനം നടത്തിയതില്‍ പ്രതിഷേധവുമായി ആര്‍ ജെ ഡി. പ്രതിഷേധത്തിന്റെ ഭാഗമായി ബോര്‍ഡ്, കോര്‍പറേഷനിലെ സ്ഥാനങ്ങള്‍ ഉള്‍പ്പെടെ തിരിച്ചേല്‍പ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ ജെ ഡിക്ക് സീറ്റ് നിഷേധിച്ചതിലും പാര്‍ട്ടിക്ക് പ്രതിഷേധമുണ്ട്.
ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ ഔദാര്യമല്ലെന്ന് ആര്‍ ജെ ഡി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഓണ്‍ലൈനായി ചേര്‍ന്ന നേതൃയോഗത്തില്‍ സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും പങ്കെടുത്തു.
---- facebook comment plugin here -----