Kerala
കെ എസ് ആർ ടി സി ഉൾപ്പെടെ ഹെവി വാഹനങ്ങളിലും നവംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം
എ ഐ ക്യാമറ സ്ഥാപിച്ച ശേഷം ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട കണക്കുകളിൽ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ഉൾപ്പെടെയുള്ള ആരോപണങ്ങൾ ശരിയല്ലെന്ന് മന്ത്രി
തിരുവനന്തപുരം | സംസ്ഥാനത്ത് കെ എസ് ആർ ടി സി ഉൾപ്പെടെ ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. നവംബർ ഒന്ന് മുതൽ ഇത് നിലവിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
എ ഐ ക്യാമറ സ്ഥാപിച്ച ശേഷം ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട കണക്കുകളിൽ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ഉൾപ്പെടെയുള്ള ആരോപണങ്ങൾ ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. എഐ ക്യാമറ സംബന്ധിച്ച് ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകൾ കൃത്യമാണെന്ന് ആന്റണി രാജു വ്യക്തമാക്കി.
സെപ്റ്റംബർ 5 വരെ 6,267,853 നിയമലംഘനങ്ങൾ കണ്ടെത്തി. ഈ മാസം നടന്നത് 44,623 നിയമലംഘനങ്ങളാണ്. എംപിമാരും എംഎൽഎമാരും 56 തവണ നിയമം ലംഘിച്ചു. 102.80 കോടി രൂപയുടെ ചെലാൻ അയച്ചു. ഇതിൽ പിഴയായി 14.88 കോടി ലഭിച്ചുവെന്നും മന്ത്രി വിശദീകരിച്ചു.
എഐ ക്യാമറകൾ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് അപകടങ്ങൾ കുറഞ്ഞുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും ഗതാഗത മന്ത്രി ആന്റണി രാജുവിന്റെയും വാദം പച്ചക്കള്ളമാണെന്നാണ് കഴിഞ്ഞ ദിവസം വി.ഡി സതീശൻ ആരോപിച്ചത്.