Connect with us

Kerala

മലബാറിലെ സീറ്റ് പ്രതിസന്ധി; ഇന്ന് നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്ന് പി കെ ഫിറോസ്

തലസ്ഥാനത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍  പ്രതിഷേധ പ്രകടനം നടത്തി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജല പീരങ്കി ഉപയോഗിച്ചു

Published

|

Last Updated

തിരുവനന്തപുരം | മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വ്യാപക പ്രതിഷേധം തുടരുന്നു. തലസ്ഥാനത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍  പ്രതിഷേധ പ്രകടനം നടത്തി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജല പീരങ്കി ഉപയോഗിച്ചു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തള്ളി ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.

മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഇന്ന് നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്ന് പി കെ ഫിറോസ് പറഞ്ഞു.

ഇന്നത്തെ ചര്‍ച്ചയില്‍ പരിഹാരം ഉണ്ടാകണം. താത്കാലിക ബാച്ച് അല്ല, ശാശ്വതമായ പരിഹാരമാണ് വേണ്ടത്. സര്‍ക്കാരിന്റെ കൊങ്ങക്ക് പിടിച്ചു ബാച്ച് അനുവദിപ്പിക്കാന്‍ യൂത്ത് ലീഗിന് അറിയമെന്നും പി കെ ഫിറോസ് പറഞ്ഞു. ടൂറിനും സ്വിമ്മിംഗ് പൂള്‍ പണിയാനും സര്‍ക്കാരിന്റെ കയ്യില്‍ പണമുണ്ട്, പുതിയ ബാച്ച് അനുവദിക്കാന്‍ സര്‍ക്കാരിന് പണമില്ലെന്നും ഫിറോസ് വിമര്‍ശിച്ചു.

സംസ്ഥാനത്ത് പലയിടങ്ങളിലും പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം നടന്നു. പലതും സംഘര്‍ഷങ്ങളിലേക്ക് വഴിമാറി. തൃശ്ശൂരില്‍ കെ എസ് യു നടത്തിയ ഡി ഇ ഒ ഓഫീസ് ഉപരോധത്തില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേഡ് മറികടന്ന് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

 

---- facebook comment plugin here -----

Latest