Connect with us

Kerala

മലബാറിലെ സീറ്റ് പ്രതിസന്ധി; വിദ്യാഭ്യാസ മന്ത്രി ഇന്ന് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും

ഇന്ന് ചര്‍ച്ച നടക്കുമ്പോഴും സംസ്ഥാന വ്യാപകമായി കനത്ത പ്രക്ഷോഭം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം

Published

|

Last Updated

തിരുവനന്തപുരം | മലബാറിലെ പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാഭ്യാസ മന്ത്രി ഇന്ന് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ഇന്നുച്ചക്ക് രണ്ട് മണിക്കാണ് ചര്‍ച്ച. സീറ്റ് പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കടുത്തതോടെയാണ് വിദ്യാഭ്യാസ മന്ത്രി ഇന്ന് വിദ്യാര്‍ഥി സംഘടനകളെ ചര്‍ച്ചക്ക് ക്ഷണിച്ചത്.

വിഷയത്തില്‍ ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം മലബാറില്‍ സീറ്റ് പ്രതിസന്ധി ഇല്ലെന്ന് തന്നെയാണ് മന്ത്രിയുടെ വാദം.
ഇന്ന് ചര്‍ച്ച നടക്കുമ്പോഴും സംസ്ഥാന വ്യാപകമായി കനത്ത പ്രക്ഷോഭം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം.

 

Latest