Connect with us

jignesh mewani arrest

ജിഗ്നേഷ് മെവാനിയുടെ രണ്ടാം അറസ്റ്റ്: വിശദീകരണവുമായി അസം പോലീസ്

വനിതാ പോലീസിനെ മെവാനി അപമാനിച്ചെന്ന്

Published

|

Last Updated

ഗുവാഹത്തി|  ഒരു കേസില്‍ ജാമ്യം ലഭിച്ച ഉടന്‍ ഗുജറാത്ത് എം എല്‍ എ ജിഗ്‌നേഷ് മെവാനിയെ വീണ്ടും അറസ്റ്റ് ചെയ്തതില്‍ വിശദീകരണവുമായി അസം പോലീസ്. ജിഗ്‌നേഷ് മെവാനി ആദ്യ കേസില്‍ അറസ്റ്റിലായപ്പോള്‍ വനിതാ പോലീസിനെ അപമാനിച്ചെന്നും ഇതില്‍ പരാതിയുണ്ടെന്നുമാണ് വിശദീകരണം.

നരേദ്ര മോദിക്കെതിരായ ട്വീറ്റിന്റെ പേരിലായിരുന്നു ആദ്യ അറസ്റ്റ്. തുടര്‍ന്ന് ഇതില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴാണ് ഇന്നലെ വീണ്ടും അറസ്റ്റുണ്ടായത്. ആദ്യ കേസിന്റെ സമയത്ത് മെവാനി തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നുമാണ് വനിതാ പോലീസിന്റെ പരാതിയില്‍ പറയുന്നത്.

ബാര്‍പ്പെട്ട റോഡ് പൊലീസാണ് ഏപ്രില്‍ 21ന് മേവാനിക്കതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കയ്യേറ്റ ശ്രമം, പൊതുസ്ഥലത്ത് വെച്ചുള്ള അശ്ലീല പ്രവര്‍ത്തികളോ വാക്കുകളോ ഉപയോഗിച്ച് അപമാനിക്കല്‍, പോലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസം നില്‍ക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. എന്നാല്‍ ബി ജെ പി കെട്ടിച്ചമച്ച കേസാണിതെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മെവാനി പറയുന്നു.

 

Latest