Kerala
സര്‍ഗവാസനകളെ പിന്തുടരുന്ന രണ്ടാം ദിനം; കലാഘോഷത്തില്‍ മുന്നില്‍ കണ്ണൂര്‍
24 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ ഒ എന്‍ വി സ്മൃതിയാണ് പ്രധാന വേദി.

കൊല്ലം | ആശ്രാമം മൈതാനം അക്ഷരാര്‍ത്ഥത്തില്‍ ആള്‍പൂരത്തില്‍ അലിയുന്നു. ആവേശ ആരവ ആര്‍പ്പ് വിളികളോടെ കലാകൗമാരത്തിന്റെ ഊഷ്മളത ദേശിംഗനാട് ഹൃദയത്തിലേക്ക് ആവാഹിച്ചു . 62ാമത് സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിന മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ 337 പോയിന്റുകളോടെ കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. 329 പോയിന്റുകളോടെ പാലക്കാട് രണ്ടാസ്ഥാനത്ത്. 328 പോയിന്റുകളോടെ ആതിഥേയരായ കൊല്ലം ജില്ലയാണ് മൂന്നാംസ്ഥാനത്ത്.324 പോയിന്റുകളോടെ തൃശ്ശൂര്‍ ജില്ല നാലാമത്. മുന്‍ വര്‍ഷ ജേതാക്കളായ കോഴിക്കോട് 324 പോയിന്റുകളോടെ അഞ്ചാംസ്ഥാനത്താണ്.
മലപ്പുറം -313, എറണാകുളം- 304, കാസര്‍ഗോഡ്- 292, തിരുവനന്തപുരം- 290, ആലപ്പുഴ- 289,കോട്ടയം-285, വയനാട്- 275, പത്തനംതിട്ട – 251, ഇടുക്കി- 230 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നിലകള്‍
58 മത്സരങ്ങളില്‍ 35 മത്സരങ്ങളുടെ ഫലപ്രഖ്യാപനമാണ് നടന്നത്. 24 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ ഒ എന്‍ വി സ്മൃതിയാണ് പ്രധാന വേദി.