Connect with us

National

സെന്തില്‍ ബാലാജിയെ ഇഡി ചോദ്യം ചെയ്യുന്നത് രണ്ടാം ദിനം; 200 ചോദ്യങ്ങളുടെ പട്ടിക തയ്യാറാക്കി

അടുത്ത ശനിയാഴ്ച വരെയാണ് മന്ത്രിയെ ചോദ്യം ചെയ്യാന്‍ ഇഡിക്ക് സുപ്രീംകോടതി അനുമതി നല്‍കിയിട്ടുള്ളത്.

Published

|

Last Updated

ചെന്നൈ| കള്ളപ്പണക്കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു. രണ്ടാം ദിവസമാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. ആരോഗ്യം കണക്കിലെടുത്ത് മന്ത്രിക്ക് ഇടക്കിടെ വിശ്രമം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ചെന്നൈ ശാസ്ത്രി ഭവനിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. 200 ചോദ്യങ്ങളുടെ പട്ടിക ഇഡി തയ്യാറാക്കിയിട്ടുണ്ട്.

കരൂരിലെ റെയ്ഡിനിടെ കണ്ടെത്തിയ 60 ഭൂമിയിടപാടുകള്‍ സംബന്ധിച്ച രേഖയില്‍ ഇഡി വിശദീകരണം തേടും. ഇന്നത്തെ ചോദ്യം ചെയ്യല്‍ തുടങ്ങുന്നതിന് മുന്‍പായി രാവിലെ ഡോക്ടര്‍മാരുടെ സംഘം മന്ത്രിയെ പരിശോധിച്ചിരുന്നു. അടുത്ത ശനിയാഴ്ച വരെയാണ് മന്ത്രിയെ ചോദ്യം ചെയ്യാന്‍ ഇഡിക്ക് സുപ്രീംകോടതി അനുമതി നല്‍കിയിട്ടുള്ളത്.

കസ്റ്റഡിയില്‍ ചോദ്യം ചെയാന്‍ ഇഡിക്ക് അധികാരം ഉണ്ടെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ, മന്ത്രിയും ഭാര്യയും നല്‍കിയ ഹരജികള്‍ തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഉത്തരവിന് പിന്നാലെ ഇഡി അപേക്ഷ പരിഗണിച്ച ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, മന്ത്രിയെ ഈ മാസം 12 വരെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കി.

 

 

 

Latest