Connect with us

oman

ഒമാനില്‍ സലാലക്ക് സമീപം രണ്ടാം ദിവസവും ഭൂചലനം

വെള്ളിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പടുത്തിയ ഭൂചലനം സലാലയിലുണ്ടായിരുന്നു

Published

|

Last Updated

മസ്‌കത്ത് | സലാല നഗരത്തില്‍ നിന്ന് 196 കി മീ അകലെ റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 7.47ന് ആയിരുന്നു തുടര്‍ച്ചയായ രണ്ടാം ദിവസവും ഭൂചലനമുണ്ടായത്.

ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാലയില്‍ നിന്ന് 196 കി മീ അകലെ അറബിക്കടലില്‍ 10 മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വെള്ളിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പടുത്തിയ ഭൂചലനം സലാലയിലുണ്ടായിരുന്നു. സലാലയില്‍ നിന്ന് 239 കി മീ ആകലെ അറബിക്കടലിലായിരുന്നു ഈ ഭൂചലനവും.

Latest