Connect with us

National

വീട്ടിലെ ഇരുമ്പു ഗേറ്റ് വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

ഇരുമ്പ് ഗേറ്റ് അടച്ചതിന് പിന്നാലെ പെണ്‍കുട്ടിയുടെ മേല്‍ ഇരുമ്പ് ഗേറ്റ് ഇടിഞ്ഞുവീഴുകയായിരുന്നു.

Published

|

Last Updated

ചെന്നൈ | വിട്ടീല് ഗേറ്റ് ദേഹത്തേക്ക് വീണ് ഏഴുവയസ്സുകാരി മരിച്ചു. ചെന്നൈ നങ്കനല്ലൂരില്‍ ഇന്നലെ വൈകിട്ടാണ് സംഭവം.രണ്ടാം ക്ലാസുകാരി ഐശ്വര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് പിതാവ് സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുവന്നതിന് പിന്നാലെയായിരുന്നു സംഭവം. ഗേറ്റ് വീണ് കുട്ടിയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

പെണ്‍കുട്ടിയുടെ പിതാവ് സമ്പത്ത് പ്രദേശത്ത് ഒരു കട നടത്തിവരികയാണ്.
ഇന്നലെ രാവിലെ പതിവുപോലെ സ്‌കൂളിലേക്ക് പോയ ഐശ്വര്യയെ അച്ഛന്‍ ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. തുടര്‍ന്ന് പെണ്‍കുട്ടി വീടിന്റെ ഇരുമ്പ് ഗേറ്റ് തുറന്നു. അച്ഛന്‍ ഇരുചക്രവാഹനവുമായി പോയതിനുശേഷം ഇരുമ്പ് ഗേറ്റ് അടച്ചതിന് പിന്നാലെ പെണ്‍കുട്ടിയുടെ മേല്‍ ഇരുമ്പ് ഗേറ്റ് ഇടിഞ്ഞുവീഴുകയായിരുന്നു. അയല്‍ക്കാരും പെണ്‍കുട്ടിയുടെ അച്ഛനും ചേര്‍ന്ന് പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

 

Latest