Connect with us

Kerala

രണ്ടാമത് കെ എം ബശീര്‍ മാധ്യമ പുരസ്‌കാരം സമ്മാനിച്ചു

മര്‍കസില്‍ നടന്ന അലുംനി ഡെലിഗേറ്റ്‌സ് കോണ്‍ക്ലേവില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രശസ്തി പത്രവും ഫലകവും അവാര്‍ഡ് ജേതാവ് മുസ്തഫ പി എറയ്ക്കലിന് കൈമാറി

Published

|

Last Updated

കോഴിക്കോട്|  മര്‍കസ് പൂര്‍വ്വ വിദ്യാര്‍ഥിയും സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ എം ബശീറിന്റെ സ്മരണാര്‍ഥം മര്‍കസ് അലുംനി ഏര്‍പ്പെടുത്തിയ 2024ലെ മാധ്യമ പുരസ്‌കാരം സമ്മാനിച്ചു. മര്‍കസില്‍ നടന്ന അലുംനി ഡെലിഗേറ്റ്‌സ് കോണ്‍ക്ലേവില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രശസ്തി പത്രവും ഫലകവും അവാര്‍ഡ് ജേതാവ് മുസ്തഫ പി എറയ്ക്കലിന് കൈമാറി. ഇത് രണ്ടാം തവണയാണ് തങ്ങളുടെ സഹപ്രവര്‍ത്തകന്റെ ഓര്‍മ പുതുക്കി അലുംനി സെന്‍ട്രല്‍ കമ്മിറ്റി മാധ്യമ പുരസ്‌കാരം നല്‍കുന്നത്.

അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യരുടെയും അനീതിക്ക് ഇരയാവുന്നവരുടെയും വാര്‍ത്തകളും വിശേഷങ്ങളും നിരന്തരം പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് എഴുത്തുകാരനും സിറാജ് ദിനപത്രം അസി.ന്യൂസ് എഡിറ്ററുമായ മുസ്തഫ പി എറയ്ക്കലിനെ ജൂറി തിരഞ്ഞെടുത്തത്. ചടങ്ങില്‍ രാജ്യസഭാഗം ജോണ്‍ ബ്രിട്ടാസ് കെ എം ബശീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. രാജീവ് ശങ്കരന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. എസ്. വൈ. എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, നോളേജ് സിറ്റി സി. ഇ. ഒ ഡോ. അബ്ദുസ്സലാം, പി.കെ.എം അബ്ദുറഹ്മാന്‍ സംബന്ധിച്ചു.

 

Latest