Connect with us

National

ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; ജനവിധി തേടുന്നതില്‍ പ്രമുഖരും

ശ്രീനഗര്‍, ബുദ്ഗ്രാം, ഗന്ദര്‍ബല്‍ അടക്കമുള്ള അറ് ജില്ലകളിലായാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മു കശ്മീരില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 26 മണ്ഡലങ്ങളായി 25.5 ലക്ഷം വോട്ടര്‍മാരാണ് രണ്ടാംഘട്ടത്തില്‍ വിധിയെഴുതുന്നത്. 239 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴിന് തന്നെ പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ കനത്ത വരി രൂപപ്പെട്ടിരുന്നു. വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും.

എന്‍സി വൈസ് പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള, ജെകെപിസിസി പ്രസിഡന്റ് താരിഖ് ഹമീദ് കര്‍റ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍.

കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 3,502 പോളിംഗ് സ്റ്റേഷനുകളിലായി 13,000 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ശ്രീനഗര്‍, ബുദ്ഗ്രാം, ഗന്ദര്‍ബല്‍ അടക്കമുള്ള അറ് ജില്ലകളിലായാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

10 വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത്. 90 മണ്ഡലങ്ങളാണ് ജമ്മു കശ്മീരിലുള്ളത്

സെപ്റ്റംബര്‍ 18നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 24 മണ്ഡലങ്ങളായിരുന്നു ആദ്യഘട്ടത്തില്‍ വിധിയെഴുതിയത്. ഒന്നാം ഘട്ടത്തില്‍ 61.38 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഒക്ടോബര്‍ ഒന്നിനു നടക്കുന്ന മൂന്നാം ഘട്ടത്തില്‍ 40 മണ്ഡലങ്ങളില്‍ വിധിയെഴുത്ത് നടക്കും. ഒക്ടോബര്‍ എട്ടിനു ഫലപ്രഖ്യാപനമുണ്ടാകും

 

---- facebook comment plugin here -----

Latest