Connect with us

First anniversary of Pinarayi government

രണ്ടാം പിണറായി സര്‍ക്കാര്‍: ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഇന്ന്‌

മെഗാ-പ്രദര്‍ശന വിപണന മേളയും കലാപരിപാടികളുമായി വിപുലമായ ആഘോഷങ്ങള്‍ക്ക് തുടക്കം

Published

|

Last Updated

കോഴിക്കോട് |  രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം ഇന്ന് നടക്കും. ഒന്നാം വാര്‍ഷികാഘോഷത്തിന്റെ കോഴിക്കോട് ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് നിര്‍വഹിക്കുക. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടന സമ്മേളനം നടക്കുക. വനം മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയാകും. എംപിമാര്‍ എംഎല്‍എമാര്‍ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. വൈകിട്ട് നാല് മണിക്ക് മുതലക്കുളം ബീച്ചില്‍ സാംസ്‌കാരിക ഘോഷയാത്ര നടക്കും. അഞ്ചിന് ബീച്ചിലെ തുറന്ന വേദിയില്‍ അനീഷ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ നാടന്‍ കലകള്‍ അരങ്ങേറും.

ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടത്തുന്ന മെഗാ പ്രദര്‍ശന വിപണന മേളയ്ക്കും ഇന്ന് തുടക്കമാകും. എന്റെ കേരളം എന്റെ അഭിമാനം എന്ന ആഘോഷ പരിപാടികള്‍ കോഴിക്കോട് ബീച്ചില്‍ ഏപ്രില്‍ 19 മുതല്‍ 26 വരെയാണ് നടക്കുക. രാവിലെ 9 മുതല്‍ രാത്രി 10 വരെയാണ് മേള ഉണ്ടായിരിക്കുക. മേളയോടനുബന്ധിച്ച് കലാ സാംസ്‌കാരിക പരിപാടികളും സെമിനാറുകളും ചര്‍ച്ചകളും നടക്കും.

മെഗാ പ്രദര്‍ശന വിപണന മേളയുടെ കവാടം കനോലി കനാലിന്റെ മാതൃകയിലാണ്. മേളയുടെ ഭാഗമായി 218 സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ദിവസമൊഴികെ മേള നടക്കുന്ന ആറ് ദിവസങ്ങളിലും സെമിനാറുകള്‍ നടക്കും. പണ്ഡിറ്റ് സുഖദേ ബാദുരിയുടെ ഗസല്‍, വിധു പ്രതാപിന്റേയും ടീമിന്റേയും ഓര്‍ക്കസ്ട്ര, ഗായിക സിത്താരയുടെ സിത്താര മലബാറിക്കസ്, ഹരീഷ് കണാരനും സംഘവും അവതരിപ്പിക്കുന്ന ഉത്സവ രാവ്, കണ്ണൂര്‍ ഷെരീഫിന്റേയും സംഘത്തിന്റേയും ഇശല്‍ നിലാവ് തുടങ്ങിയ വിവിധ പരിപാടികളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്.

 

---- facebook comment plugin here -----

Latest