Connect with us

Ongoing News

രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്റെ വിജയം; ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര സമനിലയിലാക്കി ഇന്ത്യ

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 12 ഓവിറില്‍ മറികടന്നു.

Published

|

Last Updated

ന്യൂലാന്‍ഡ്‌സ് | ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മധുരമായി തിരിച്ചടിച്ച് ഇന്ത്യ. കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ ഉജ്ജ്വല വിജയം കരസ്ഥമാക്കി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 12 ഓവിറില്‍ മറികടന്നു. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര സമനിലയില്‍ കലാശിച്ചു (1-1). ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ഒരിന്നിംഗ്‌സിനും 32 റണ്‍സിനും പരാജയപ്പെടുത്തിയിരുന്നു.

61 റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റെടുത്ത ജസ്പ്രിത് ബുംറയാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സിനെ നിലംപരിശാക്കിയത്. മുകേഷ് കുമാര്‍ രണ്ട് വിക്കറ്റെടുത്തു. ശതകം കുറിച്ച (106) ഐഡന്‍ മാര്‍ക്രത്തിന്റെ പോരാട്ടം വിഫലമായി.

സ്‌കോര്‍: ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സ്- 55, രണ്ടാം ഇന്നിങ്‌സ്- 176. ഇന്ത്യ- 153, മൂന്നു വിക്കറ്റ് നഷ്ട
ത്തില്‍ 80. പരമ്പരയുടെ താരമായി ദക്ഷിണാഫ്രിക്കയുടെ ഡീന്‍ എല്‍ഗറും രണ്ടാം ടെസ്റ്റിലെ താരമായി ഇന്ത്യയുടെ മുഹമ്മദ് സിറാജും (6/15, 1/31) തിരഞ്ഞെടുക്കപ്പെട്ടു.

28 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളും 17 റണ്‍സെടുത്ത രോഹിത് ശര്‍മയും ഇന്ത്യയുടെ വിജയം അനായാസമാക്കി. ദക്ഷിണാഫ്രിക്കക്കായി മാര്‍ക്കോ ജാന്‍സനും നാന്ദ്രെ ബര്‍ഗറും ഓരോ വിക്കറ്റ് വീഴ്ത്തി. ജാന്‍സന്‍ 15 റണ്‍സും ബര്‍ഗര്‍ 29 റണ്‍സും വഴങ്ങി.

 

 

Latest