Connect with us

National

ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ യുഎസ് വിമാനം അമൃതസറിലിറങ്ങി

ഇപ്പോഴെത്തിയ വിമാനത്തില്‍ ഇന്ത്യക്കാരെ കൊണ്ടുവന്നത് ചങ്ങലക്കിട്ടാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Published

|

Last Updated

ന്യൂഡല്‍ഹി |  ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുമായുള്ള അമേരിക്കയുടെ രണ്ടാമത്തെ വിമാനം ഇന്ത്യയിലെത്തി. പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തിലാണ് അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയത്. 119 ഇന്ത്യാക്കാരാണ് വിമാനത്തിലുള്ളത്. ഇവരെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.ശനിയാഴ്ച രാത്രി 11. 40ഓടെയാണ് അമേരിക്കന്‍ വിമാനം എത്തിയത്

ഇന്നെത്തിയ വിമാനത്തിലെ 67 പേര്‍ പഞ്ചാബികളാണ് .ഹരിയാനക്കാരായ 33 പേരും ഗുജറാത്ത് സ്വദേശികളായ 8 പേരും ഉത്തര്‍പ്രദേശ് സ്വദേശികളായ 3 പേരും, മഹാരാഷ്ട്ര രാജസ്ഥാന്‍ സ്വദേശികളായ രണ്ട് പേര്‍ വീതവും, ജമ്മു കശ്മീര്‍ ഹിമാചല്‍ പ്രദേശ് ഗോവ സ്വദേശികളായ ഓരോ പേരും വിമാനത്തിലുണ്ട്. അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് വന്ന ദിവസം തന്നെയാണ് അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ത്യയിലേക്ക് എത്തുന്നത്.

ആദ്യവിമാനത്തില്‍ ഇന്ത്യക്കാരെ ചങ്ങലക്കിട്ട് കൊണ്ടുവന്നത് വലിയ വിവാദമായിരുന്നു. എന്നാല്‍ ഇപ്പോഴെത്തിയ വിമാനത്തില്‍ ഇന്ത്യക്കാരെ കൊണ്ടുവന്നത് ചങ്ങലക്കിട്ടാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞ മാസമാണ് അമേരിക്കയില്‍ നിന്നും പുറത്താക്കിയ അനധികൃത കുടിയേറ്റക്കാരുമായി ആദ്യ വിമാനം പഞ്ചാബിലെ അമൃത്സറില്‍ ഇറങ്ങിയത്. യുഎസ് സൈനിക വിമാനം സി-17 ആണ് അമൃത്സറിലെ ശ്രീ ഗുരുരാംദാസ്ജി അന്തര്‍ദേശീയ വിമാനതാവളത്തില്‍ ഇറങ്ങിയത്. 25 സ്ത്രീകളും 10 കുട്ടികളുമുള്‍പ്പെടെ 100 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് വന്ന ദിവസം തന്നെയാണ് അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ത്യയിലേക്ക് എത്തുന്നത്.

 

Latest