Connect with us

Kerala

കേരളത്തിനായി രണ്ടാമത്തെ വന്ദേഭാരത് ഉടന്‍

മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയാകും സര്‍വീസ്

Published

|

Last Updated

കോഴിക്കോട്  |  കേരളത്തിനായി രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ ഉടന്‍ എത്തുമെന്ന് എം കെ രാഘവന്‍ എംപി. മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയാകും സര്‍വീസ് . ദക്ഷിണ റെയില്‍വെ ഇത് സംബന്ധിച്ച് ഉറപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിന് പുതിയ പാസഞ്ചര്‍ ട്രെയിന്‍ അനുവദിക്കാനും നിവേദനം നല്‍കിയെന്നും എം പി പറഞ്ഞു

തിരുവനന്തപുരം, മംഗലാപുരം ഗോവ റൂട്ടുകളും രണ്ടാം വന്ദേഭാരതിന്റെ പരിഗണനയില്‍ ഉണ്ട്. ദക്ഷിണ റെയില്‍വേയിലെ റൂട്ടുകള്‍ തീരുമാനിക്കുന്ന സമിതിയാണ് അന്തിമതീരുമാനം എടുക്കുക. നിലവിലെ ചാരവും നീലയും നിറമുള്ള ട്രെയിനുകള്‍ക്ക് പകരം കാവിയും ചാരവും നിറമുള്ള ട്രെയിനുകളാണ് പുതുതായി അനുവദിച്ചിട്ടുള്ളത്.

കഴിഞ്ഞ ഏപ്രില്‍ 14നാണ് കേരളത്തില്‍ ആദ്യമായി വന്ദേഭാരത് എക്സ്പ്രസ് എത്തിയത്. 16 കോച്ചുകളുള്ള ട്രെയിന്‍ ആയിരുന്നു ഇത്. 24ന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചത്.

Latest