Connect with us

Kerala

സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം; തോൽപ്പിച്ചത് ബീഹാറിനെ

ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ബിഹാറിനെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് കേരളം തോൽപ്പിച്ചു.

Published

|

Last Updated

കോഴിക്കോട് | സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ബിഹാറിനെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് കേരളം തോൽപ്പിച്ചു.

കളിയുടെ 24-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തിന് വേണ്ടി ആദ്യ ഗോൾ നേടിയത്. പിന്നാലെ 27-ാം മിനിറ്റില്‍ നിജോയുടെ ഷോട്ട് ബോക്‌സില്‍ ബംഗാള്‍ താരം രാഹുല്‍ യാദവിന്റെ കൈയില്‍ തട്ടിയതിന് കേരളത്തിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കിക്ക് ഗോളാക്കി 28-ാം മിനിറ്റില്‍ നിജോ രണ്ടാം ഗോളും നേടി കേരളത്തിന്റെ ലീഡ് വർധിപ്പിച്ചു.

70-ാം മിനിറ്റില്‍ ലഭിച്ച കോർണർ കിക്ക് ബീഹാർ ഗോളാക്കിയതോടെ കളി 2-1 എന്ന സ്ഥിതിയിലായി. 81-ാം മിനിറ്റില്‍ വിശാഖ് മോഹന്‍ കേരളത്തിന്റെ മൂന്നാം ഗോള്‍ നേടി. 85-ാം മിനിറ്റില്‍ അബ്ദു റഹീം കൂടി ഗോൾ നേടിയതോടെ കേരളം ആധികാരിക ജയം സ്വന്തമാക്കി.

ആദ്യ മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത ഏഴു ഗോളിനാണ് കേരളം തോൽപ്പിച്ചത്. ഞായറാഴ്ച ആന്ധ്രാപ്രദേശുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.

Latest