Connect with us

cpim party confrence

വിഭാഗീയത; പുതുശ്ശേരി ഏരിയാ സമ്മേളനം മാറ്റി

ഈ മാസം 27, 28 തീയതികളിലായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്

Published

|

Last Updated

പാലക്കാട് | സി പി എം പുതുശ്ശേരി ഏരിയാ സമ്മേളനം മാറ്റിവെച്ചു. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ കടുത്ത വിഭാഗീയത കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഏരിയാ നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായി വിലയിരുത്തി. ഇതിന് പിന്നാലെയാണ് നടപടി. ഈ മാസം 27, 28 തീയതികളിലായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്.

വാളയാർ, എലപ്പുള്ളി ലോക്കൽ സമ്മേളനങ്ങൾ സംഘർഷത്തിൽ കലാശിച്ചിരുന്നു. ലോക്കൽ കമ്മിറ്റി വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് വാളയാർ ലോക്കൽ സമ്മേളത്തിൽ സംഘർഷത്തിന് ഇടയാക്കിയത്.

ലോക്കൽ കമ്മിറ്റി പിടിച്ചെടുക്കാൻ ഒരു വിഭാഗം ശ്രമിച്ചുവെന്ന ആരോപണമാണ് തർക്കത്തിന് കാരണം. ഉദ്ഘാടനത്തിന് മുന്പ് തന്നെ സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിരുന്നു. പിന്നീട് സമ്മേളന ഹാളിലെ കസേരകളും മേശകളും തല്ലിത്തകർക്കുകയായിരുന്നു. സംഭവത്തിൽ ഒരു വിഭാഗം പ്രവർത്തകർ സ്റ്റേജിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതും വിവാദമായിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ജില്ലാ കമ്മിറ്റി കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാളയാർ ലോക്കൽ സമ്മേളനത്തിൽ അച്ചടക്കം ലംഘിച്ചവർക്കെതിരെ നടപടി സ്വീകരിച്ച ശേഷം ഏരിയാ സമ്മേളനം നടത്തിയാൽ മതിയെന്ന് ജില്ലാ കമ്മിറ്റി നിർദേശിക്കുകയായിരുന്നു.