Connect with us

Kerala

ബിജെപിക്കെതിരെ മതേതര കൂട്ടായ്മകള്‍ ഉയര്‍ന്നു വരണം; മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടിയത് ഗൗരവകരമാണെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

കോഴിക്കോട് | ബിജെപിക്കെതിരെ രാജ്യത്തെ മതേതര കൂട്ടായ്മകള്‍ ഉയര്‍ന്നു വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗ്രഹിച്ചതെല്ലാം നടപ്പാക്കാമെന്ന് ബിജെപി കരുതരുത്. ബിജെപി പരാജയപ്പെടുത്താന്‍ കഴിയാത്ത പാര്‍ട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സ്വാധീന മേഖലകളില്‍ ബിജെപി അപ്രതീക്ഷിത വിജയം നേടി. കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടിയത് ഗൗരവകരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തൃശ്ശൂരിൽ ബിജെപിയെ പിന്തുണച്ചവര്‍ ഇനിയെങ്കിലും ചെയ്തത് ശരിയായോ എന്ന് ചിന്തിക്കണം. ബിജെപിയെ പിന്തുണച്ചവരോട് ശത്രുതയില്ല, എന്നാൽ അവര്‍ കൃത്യമായ നിലപാട് സ്വീകരിക്കണം. നാടിൻ്റെ സംസ്കാരത്തിന് ചേര്‍ന്നതല്ല ഈ നിലപാടെന്നും അദ്ദേഹം വിമര്‍ശിച്ചു.

മുസ്ലീം ലീഗിന്റെ മുഖം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും അത് ജമാ-അത്തെ ഇസ്ലാമിയുടേതും എസ്‌ഡിപിഐയുടെയും മുഖമായി മാറുന്നുവെന്നും പിണറായി പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷത്തിന്റെ ജനസ്വാധീനം നഷ്ടപ്പെടുത്താനാണ് വലതുപക്ഷത്തിന്റെ ശ്രമം. നാല് വോട്ട് ഇങ്ങ് പോരട്ടെ എന്നല്ല ഇടത് നിലപാട്. നാടിന്റെ ക്ഷേമമാണ് ഇടതുപക്ഷത്തിൻ്റെ ലക്ഷ്യംമെന്നും അദ്ദേഹം പറഞ്ഞു.