Connect with us

Kerala

ബി ജെ പിക്ക് സര്‍ക്കാറുണ്ടാക്കണമെങ്കില്‍ മതനിരപേക്ഷ കേരളം മരിക്കണം: മന്ത്രി റിയാസ്

ഈ നാട് രൂപപ്പെട്ടുവന്ന ചരിത്രത്തെപ്പറ്റിയും ഇവിടുത്തെ സെക്കുലര്‍ ഫാബ്രിക്കിനെ കുറിച്ചും അറിയുന്നവരാരും മോദിയുടെ പ്രസ്താവനയെ പിന്തുണക്കില്ല.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലും ബി ജെ പി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ തള്ളി തദ്ദേശ മന്ത്രി പി എ മുഹമ്മദ് റിയാസ്. മലയാളികള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ അതിനെ തള്ളിക്കളയുമെന്ന് മന്ത്രി പറഞ്ഞു.

ഈ നാട് രൂപപ്പെട്ടുവന്ന ചരിത്രത്തെപ്പറ്റിയും ഇവിടുത്തെ സെക്കുലര്‍ ഫാബ്രിക്കിനെ കുറിച്ചും അറിയുന്നവരാരും മോദിയുടെ പ്രസ്താവനയെ പിന്തുണക്കില്ല. വര്‍ഗീയതക്കും മതവിദ്വേഷ രാഷ്ട്രീയത്തിനും കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ലെന്ന് പലവട്ടം സംഘ്പരിവാറിനെ ഓര്‍മിപ്പിച്ചവരാണ് മലയാളികള്‍.

ആര്‍ എസ് എസിന്റെ തീവ്ര വലതുപക്ഷ പ്രതിലോമ രാഷ്ട്രീയത്തിന് കേരളമൊരു ബാലികേറാമലയായി തുടരും. മറിച്ചു സംഭവിക്കണമെങ്കില്‍ മതനിരപേക്ഷ കേരളം മരിക്കണം. എന്നാല്‍ ഇടതുപക്ഷമുള്ളിടത്തോളംമതനിരപേക്ഷ കേരളത്തിന് മരണമില്ലെന്നും റിയാസ് പറഞ്ഞു.

 

---- facebook comment plugin here -----

Latest