Connect with us

National

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ സുരക്ഷാ വീഴ്ച; ചുറ്റുമതില്‍ ചാടിക്കടന്ന് യുവാവ് റണ്‍വേയില്‍ കടന്നു

യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഡല്‍ഹി പോലീസിന് കൈമാറി.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) എയര്‍പോര്‍ട്ടില്‍ സുരക്ഷാ വീഴ്ച. വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ ചാടിക്കടന്ന് യുവാവ് റണ്‍വേയില്‍ എത്തി. ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവമുണ്ടായത്. എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റാണ് റണ്‍വേയില്‍ അതിക്രമിച്ചു കയറിയ ആളെ ആദ്യം കണ്ടത്. പിന്നാലെ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ (എടിസി) വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) സംഭവസ്ഥലത്തെത്തി യുവാവിനെ പിടികൂടി. ഹരിയാന സ്വദേശിയാണ് പിടിയിലായതെന്നും ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നുമാണ്‌ വിവരം.

ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഡല്‍ഹി പോലീസിന് കൈമാറി. സുരക്ഷാ വീഴ്ചയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഹെഡ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തതായാണ് വിവരം. സംഭവത്തില്‍ അര്‍ദ്ധസൈനിക സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

 

Latest