Connect with us

PM security breach

പഞ്ചാബിലെ സുരക്ഷാ വീഴ്ച; മോദി രാഷ്ട്രപതിയെ കണ്ടു

രാഷ്ട്രപതി ഭവനിലെത്തിയ മോദി കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങള്‍ രാഷ്ട്രപതിയോട് വിവരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | പഞ്ചാബിലെ സന്ദര്‍ശനത്തിനിടയുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് വിശദീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ നേരില്‍ സന്ദര്‍ശിച്ചു. രാഷ്ട്രപതി ഭവനിലെത്തിയ മോദി കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങള്‍ രാഷ്ട്രപതിയോട് വിവരിച്ചു.

പ്രധാനമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തിലും സുരക്ഷാ വീഴ്ചയിലും നേരത്തേ തന്നെ രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഗുരുതരമായ വീഴ്ചയാണ് സംഭവത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് കൂടിക്കാഴ്ചക്ക് ശേഷം രാംനാഥ് കോവിന്ദ് അറിയിച്ചു.