Connect with us

Kuwait

സുരക്ഷാ പരിശോധന; കുവൈത്തില്‍ 150 ലധികം പേര്‍ പിടിയില്‍

കാമ്പയിനിടെ നിയമപ്രകാരം തിരയുന്ന 21 പേരെയും ഒളിവില്‍ പോയതിന് കേസുള്ള 74 പേരെയും അസാധാരണമായി ആറ് പേരെയും റസിഡന്‍സി കാലാവധി കഴിഞ്ഞ 55 പേരെയും അറസ്റ്റ് ചെയ്തു.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിലെ ജലീബ് അല്‍ ശുവൈഖ് ഏരിയയില്‍ ഇന്നലെ നടന്ന ശക്തമായ സുരക്ഷാ പരിശോധനയില്‍ നിരവധി നിയമലംഘകര്‍ പിടിയിലായി. കുവൈത്തിന്റെ ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ശൈഖ് യൂസുഫ് അല്‍ ഫഹദ് നേരിട്ട് മേല്‍നോട്ടം വഹിച്ചു കൊണ്ടുള്ള സുരക്ഷാ പരിശോധന ദേശീയ ഗാഡ് സേനയുടെ നേതൃത്വത്തില്‍ ജലീബ് പ്രദേശത്തെ എല്ലാം വഴികളും അടച്ചു കൊണ്ട് ഇന്നലെ വൈകിയും തുടര്‍ന്നു.

സുരക്ഷാ കാമ്പയിന്‍ മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല സഫയാണ് സുരക്ഷാ പരിശോധനക്ക് നേതൃത്വം നല്‍കിയത്. കാമ്പയിനിടെ നിയമപ്രകാരം തിരയുന്ന 21 പേരെയും ഒളിവില്‍ പോയതിന് കേസുള്ള 74 പേരെയും അസാധാരണമായി ആറ് പേരെയും റസിഡന്‍സി കാലാവധി കഴിഞ്ഞ 55 പേരെയും അറസ്റ്റ് ചെയ്തതായി സുരക്ഷാ വിഭാഗം വ്യക്തമാക്കി. 1,359 ഗതാഗത നിയമ ലംഘനങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

റസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷ്ന്‍സ്, ട്രാഫിക് പട്രോളിംഗ്, റെസ്‌ക്യൂ പബ്ലിക് സെക്യൂരിറ്റി, സ്‌പെഷ്യല്‍ ഫോഴ്‌സ് എന്നിവയും പരിശോധനാ കാമ്പയിനിന്റെ ഭാഗമായി. കാമ്പയിന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ ദേശീയ ഗാഡിലെ ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്കുള്ള പ്രവേശന കവാടവും പുറത്തേക്കുള്ള വഴിയും അടിച്ചിരുന്നു. കുവൈത്തില്‍ എറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന ഏരിയയാണ് ജലീബ് ശുവൈഖ്.

 

Latest