Ongoing News
മുഖ്യമന്ത്രിക്ക് സുരക്ഷ: പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി
യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി അന്‍സാര്‍ മുഹമ്മദ്, യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് നെജു മെഴുവേലി, കുമ്പഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി എന്നിവരെയാണ് കരുതല്‍ തടവിലാക്കിയത്

പത്തനംതിട്ട | വിവിധ പരിപാടികള്‍ക്കായി പത്തനംതിട്ട ജില്ലയില്‍ മുഖ്യമന്ത്രി തുടരുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി പോലീസ്. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി അന്‍സാര്‍ മുഹമ്മദ്, യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് നെജു മെഴുവേലി, കുമ്പഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി എന്നിവരെയാണ് കരുതല്‍ തടവിലാക്കിയത്. ഡിവൈ എസ് പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്.
രണ്ടാം എല്‍ ഡി എഫ് സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല അവലോകന യോഗം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി പത്തനംതിട്ടയിലെത്തിയത്. രാവിലെ നടന്ന ഉദ്ഘാടനത്തിന് ശേഷം വിവിധ മേഖലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായും മുഖ്യമന്ത്രി സംവദിച്ചു.