Connect with us

National

മണിപ്പൂരിലെ വിവിധയിടങ്ങളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്ത് സുരക്ഷാസേന

എട്ട് തോക്കുകളും 112 വെടിയുണ്ടകളുമാണ് സുരക്ഷാസേന കണ്ടെത്തിയത്.

Published

|

Last Updated

ഇംഫാല്‍| സംഘര്‍ഷം തുടരുന്ന മണിപ്പൂരിലെ വിവിധയിടങ്ങളില്‍ നിന്ന് ആയുധശേഖരം പിടിച്ചെടുത്ത് സുരക്ഷാസേന. എട്ട് തോക്കുകളും 112 വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. കൂടാതെ ആറ് സ്‌ഫോടക വസ്തുക്കളും സൈന്യം പിടിച്ചെടുത്തു. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, തെങ്‌നൗപാല്‍, കാങ്‌പോക്പി, ഇംഫാല്‍ വെസ്റ്റ് ജില്ലകളില്‍ നിന്നാണ് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു.

തെങ്‌നൗപാല്‍ ജില്ലയില്‍ ആറ് ബങ്കറുകള്‍ പൊളിച്ചുമാറ്റി. അതിനിടെ, വേദനസംഹാരിയായ കോഡിന്‍ ഫോസ്ഫേറ്റ് അടങ്ങിയ 1,240 കുപ്പി സിറപ്പുകളുമായി നാല് അസം സ്വദേശികള്‍ അറസ്റ്റിലായി. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ മന്ത്രിപുഖ്രിയില്‍ നിന്നാണ് ഇവരെ നാര്‍ക്കോട്ടിക്‌സ് ആന്‍ഡ് അഫയേഴ്‌സ് ഓഫ് ബോര്‍ഡര്‍ (എന്‍എബി) ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സംസ്ഥാനത്ത് മെയ് മാസം ആരംഭിച്ച വംശീയ സംഘര്‍ഷങ്ങള്‍ മൂന്ന് മാസത്തിലേറെയായി തുടരുകയാണ്. ഇതുവരെ 160ല്‍ അധികം ആളുകളാണ് വിവിധയിടങ്ങളിലായി കൊല്ലപ്പെട്ടത്.

 

 

Latest