Connect with us

National

ഛത്തീസ്ഗഢില്‍ എട്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന; ഒരു സൈനികന് വീരമൃത്യു

രണ്ട് ദിവസമായി നാരായണ്‍പൂര്‍ ജില്ലയില്‍ സൈന്യവും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

Published

|

Last Updated

റായ്പൂര്‍|ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. ശനിയാഴ്ച രാവിലെ അബുജമാര്‍ഹിലാണ് മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഛത്തീസ്ഗഢിലെ നാല് ജില്ലകളില്‍ നിന്നുള്ള ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് എന്നിവരുള്‍പ്പെടുന്ന സംയുക്ത സേനയാണ് മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തിയത്. ഇതിനിടയിലാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം.

നാരായണ്‍പൂര്‍, ബിജാപൂര്‍, ദന്തേവാഡ ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന മലമ്പ്രദേശമാണ് അബുജമാര്‍ഹ്. രണ്ട് ദിവസമായി നാരായണ്‍പൂര്‍ ജില്ലയില്‍ സൈന്യവും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.