Connect with us

National

ഛത്തീസ്ഗഢില്‍ സുരക്ഷാ സേന അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു; പ്രദേശത്ത് തിരച്ചില്‍ തുടരുന്നു

വനത്തില്‍ വിവിധ സുരക്ഷാ സേനകളില്‍ നിന്നുള്ള സംയുക്ത സംഘം നക്സല്‍ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്പുണ്ടായത്.

Published

|

Last Updated

ന്യൂഡല്‍ഹി |  ഛത്തീസ്ഗഢില്‍ സുരക്ഷാസേനയ ഏറ്റുമുട്ടലിനിടെ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്ഗഡിലെ നാരായണ്‍പൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊഹ്കമേട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വനത്തില്‍ വിവിധ സുരക്ഷാ സേനകളില്‍ നിന്നുള്ള സംയുക്ത സംഘം നക്സല്‍ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്പുണ്ടായത്.

പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ തുടരുകയാണ്. ഈ വര്‍ഷം ഇതുവരെ നടന്ന ഏറ്റുമുട്ടലില്‍ 138 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ജൂണ്‍ 15ന് നാരായണ്‍പൂര്‍, കാങ്കര്‍, ദന്തേവാഡ, കൊണ്ടഗാവ് എന്നീ നാല് ജില്ലകളില്‍ നക്സല്‍ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നാരായണ്‍പൂരില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു

Latest