Connect with us

National

ഛത്തീസ്ഗഡില്‍ ഏറ്റ്മുട്ടലിനിടെ സുരക്ഷാ സേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു

ഇരുവര്‍ക്കുമായി സര്‍ക്കാര്‍ 13 ലക്ഷം രൂപയുടെ ഇനാം പ്രഖ്യാപിച്ചിരുന്നു.

Published

|

Last Updated

ഫയൽ ചിത്രം

രാജ്പുര്‍  | ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ ഏറ്റ്മുട്ടലിനിടെ സുരക്ഷാ സേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. ഈസ്റ്റ് ബസ്തര്‍ ഡിവിഷനിലെ മാവോയിസ്റ്റ് കമാന്‍ഡര്‍ ഹല്‍ദാര്‍, ഏരിയ കമ്മിറ്റിയംഗം രാമേ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവര്‍ക്കുമായി സര്‍ക്കാര്‍ 13 ലക്ഷം രൂപയുടെ ഇനാം പ്രഖ്യാപിച്ചിരുന്നു.

ഛത്തീസ്ഗഡ് പോലീസിലെ രണ്ട് വിഭാഗങ്ങളായ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ് (ഡി.ആര്‍.ജി), ബസ്തര്‍ ഫൈറ്റേഴ്‌സ് എന്നിവ ചൊവ്വാഴ്ച വൈകിട്ട് സംയുക്തമായി നടത്തിയ നീക്കത്തിലാണ് മാവോവാദികള്‍ കൊല്ലപ്പെട്ടത്. എ കെ 47 റൈഫിള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ ഏറ്റുമുട്ടലുണ്ടായ സ്ഥലത്തുനിന്ന് കണ്ടെത്തി.

 

Latest