Connect with us

National

കശ്മീരില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു

രണ്ട് എകെ 47 തോക്കുകളും നിര്‍ണായക രേഖകളും പിടിച്ചെടുത്തതായി കശ്മീര്‍ ഐജി

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മു കശ്മീരിലെ അവന്തിപോരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേനയും ഭീകരരും ഏറ്റ്മുട്ടി. സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അവന്തിപോരയിലെ രാജ്പോര മേഖലയില്‍ സുരക്ഷാസേന തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ജമ്മു കശ്മീരിലെ ട്രാല്‍ സ്വദേശി ഷാഹിദ് റാത്തെര്‍, ഷോപിയാന്‍ സ്വദേശി ഉമര്‍ യൂസഫ് എന്നിവരെയാണ് സേന വധിച്ചത്. ഇതില്‍ ഷാഹിദ്, സര്‍ക്കാര്‍ ജീവനക്കാരനെയും, ഒരു വനിതയെയും അടക്കം കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ടയാളാണെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു. ഏറ്റുമുട്ടല്‍ മേഖലയില്‍ നടത്തിയ തിരച്ചിലില്‍ രണ്ട് എകെ 47 തോക്കുകളും നിര്‍ണായക രേഖകളും പിടിച്ചെടുത്തതായി കശ്മീര്‍ ഐജി വിജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു

Latest