Connect with us

National

ജമ്മു കാശ്മീരിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

രണ്ട് വർഷത്തിന് ശേഷം ആദ്യമായി നടക്കുന്ന യാത്രയുടെ സമാധാനപരമായ നടത്തിപ്പിനായി ജമ്മു കശ്മീരിലുടനീളം ത്രിതല സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 

Published

|

Last Updated

ശ്രീനഗർ | ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ മിർ ബസാറിലെ നവപുരയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. രണ്ട് പേരും നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രാദേശിക അംഗങ്ങളാണെന്ന് തിരിച്ചറിഞ്ഞതായി കശ്മീർ സോൺ പോലീസ് അറിയിച്ചു. വ്യാഴാഴ്ച ആരംഭിക്കാനിരിക്കുന്ന അമർനാഥ് യാത്രക്കായി ഉപയോഗിക്കുന്ന റൂട്ടിന് വളരെ അടുത്താണ് ഏറ്റുമുട്ടലുണ്ടായതെന്നും പോലീസ് പറഞ്ഞു.

അമർനാഥ് യാത്രക്ക് മുന്നോടിയായി ജമ്മു കാശ്മീരിലെ സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ രാഷ്ട്രീയ നേതാക്കളുടെ യോഗം വിളിച്ചിരുന്നു. നാഷണൽ കോൺഫറൻസിന്റെ ഫാറൂഖ് അബ്ദുള്ള, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ മെഹബൂബ മുഫ്തി, പീപ്പിൾസ് കോൺഫറൻസ് സജ്ജാദ് ലോൺ, ഭാരതീയ ജനതാ പാർട്ടിയുടെ രവീന്ദർ റെയ്ന, അപ്നി പാർട്ടിയുടെ അൽത്താഫ് ബുഖാരി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

രണ്ട് വർഷത്തിന് ശേഷം ആദ്യമായി നടക്കുന്ന യാത്രയുടെ സമാധാനപരമായ നടത്തിപ്പിനായി ജമ്മു കശ്മീരിലുടനീളം ത്രിതല സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.